ബുദ്ധിമാന്ദ്യമുള്ള നാല് മക്കളെ ചേര്‍ത്തു പിടിച്ച് മലപ്പുറം പാതിരമണ്ണയിലെ വയോധിക ദമ്പതികള്‍

ബുദ്ധിമാന്ദ്യമുള്ള നാല്  മക്കളെ ചേര്‍ത്തു പിടിച്ച് മലപ്പുറം പാതിരമണ്ണയിലെ വയോധിക ദമ്പതികള്‍

രാമപുരം: പാതിരമണ്ണയിലെ ചെറിയ കൂരക്കുള്ളില്‍ നിന്നും നിലവിളികളും തേങ്ങി കരച്ചിലുകളും ഒഴിഞ്ഞ നേരമില്ല. ബുദ്ധിമാന്ദ്യമുള്ള നാല് മക്കളെ ചേര്‍ത്തു പിടിച്ച് കരയാനല്ലാതെ വയോധിക ദമ്പതികള്‍ക്ക് വേറെ നിവൃത്തിയൊന്നുമില്ല. പുഴക്കാട്ടിരി പഞ്ചായത്തിലെ പാതിരമണ്ണ കിഴക്കേകുളമ്പില്‍ പടിക്കപ്പറമ്പില്‍ യൂസുഫും ഭാര്യ നഫീസയും ദിനങ്ങള്‍ തള്ളിനീക്കുന്നത് വിവരിക്കാനാവാത്ത കഷ്ടപ്പാട് പേറിയാണ്. ഒമ്പത് അംഗങ്ങള്‍ ഉള്‍കൊള്ളുന്നതാണ് നിര്‍ധന കുടുംബം. ഏഴില്‍ നാല് മക്കള്‍ക്കും മാനസിക ശേഷിയില്ല. മലമൂത്രവിസര്‍ജനത്തിന് പോലും മറ്റൊരാളുടെ സഹായം വേണം. ഷറഫുദീന്‍, സെയ്‌നുദ്ദീന്‍, റഷീദ്, തസ്‌നീമ എന്നിവര്‍ക്കാണ് മാനസിക പ്രശ്‌നങ്ങളുള്ളത്. 35 വയസായിട്ടും വിവാഹം കഴിയാത്ത സഹോദരിയും മാതാപിതാക്കളും സദാ സമയം ഇവരെ പരിചരിച്ചു കഴിയുകയാണ്. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്ന മാതാപിതാക്കള്‍ക്ക് അവരുടെ കാലശേഷം മക്കള്‍ എങ്ങനെ ജീവിക്കും എന്ന് ആലോചിച്ചാണ് വലിയ ആധി. കേറിക്കിടക്കാന്‍ നല്ലൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. പാതിരമണ്ണ മഹല്ല് ഖാസി വി. അബ്ദുല്ലത്തീഫ് ഫൈസി ചെയര്‍മാനും ചൂരിപ്പുറത്ത് ഉമ്മര്‍ കണ്‍വീനറുമായി വീട് നിര്‍മാണ കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീണ്‍ ബാങ്ക് പുഴക്കാട്ടിരി ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 40245101052356. ഐ.എഫ്.എസ്.സി കെ.എല്‍.ജി.ബി0040245. ഫോണ്‍: 9961131037.

Sharing is caring!