മലപ്പുറത്തെ കുട്ടി അവതാരക ഷിഫാനക്ക് ഫുള്‍ എ പ്ലസ്
മലപ്പുറം: കുട്ടിഅവതാരകയായ കെ.ഷിഫാനക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. മലപ്പുറത്തെ എം.സി.വി ചാനലിലെ മഞ്ചാടി എന്ന കുട്ടികളുടെ പരിപാടിയുടെ അവതാരകയും, മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശിയുമാണ് ഷിഫാന. ഗ്രേസ്മാര്ക്കൊന്നുമില്ലാതെയാണ് ഷിഫാനയുടെ മികച്ച വിജയം, എല്‍.കെ.ജിയില്‍ പഠനം നടത്തുന്ന സമയംമുതല്‍ കലാപരമായി കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന ഷിഫാന അഞ്ചാംക്ലാസ് മുതലാണ് ചാനലില്‍ അവതാരികയായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സ്കൂള്‍ അവധി ദിവസമായ ഞായറാഴ്ച്ചയാണ് പ്രോഗ്രാം അവതരിപ്പിക്കാന്‍ ശിഫാന എത്തിയിരുന്നത്.
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]