കോഡൂര്‍ വടക്കേമണ്ണയിലെ പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
കോഡൂര്‍: വടക്കേമണ്ണ കെ. മുഹമ്മദിന്റെ മകന് റൈഹാന്‍ മുഹമ്മദ് (12) പുഴയില്‍ മുങ്ങി മരിച്ചു. കടലുണ്ടി പുഴയില്‍ വടക്കേമണ്ണക്കടുത്ത പാറക്കല്‍ തട്ടാന്കടവിലാണ് കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ കുട്ടി മുങ്ങി മരിച്ചത്.
മലപ്പുറത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് റൈഹാന്‍. സീനത്താണ് കുട്ടിയുടെ മാതാവ്. മോനിഷ, ഷെറിന്, റഹീസ് എന്നിവര്‍ സഹോദരങ്ങളാണ്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വടക്കേമണ്ണ ജുമാമസ്ജിദില്‍ ഖബറടക്കി. കൂടെ ഒഴിക്കില്‍ പെട്ട ചോലശ്ശേരി ഹംസയുടെ മകന് റിഷാദ് (11), ഹംസയുടെ സഹോദരന് നാസറിന്റെ മകന് മുഹമ്മദ് ജസീല്‍ (11) എന്നിവര്‍ ആശുപത്രയില്‍.മലപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. മുഹ്സിന്റെ അമ്മവനാണ് മുഹമ്മദ്
RECENT NEWS
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ പോലീസ് പിടികൂടി
കരിപ്പൂർ: 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയ ആറുപേരടങ്ങിയ കവര്‍ച്ചാസംഘവും അറസ്റ്റിലായി. ഖത്തറില്‍ നിന്നും 30.04.24 തിയതി [...]