പെരുന്നാൾ ദിനം ഉമ്മയോട് സംസാരിച്ച് നിൽക്കെ ദുബായിൽ വാഹനമിടിച്ച് വളാഞ്ചേരി സ്വദേശി മരിച്ചു

പെരുന്നാൾ ദിനം ഉമ്മയോട് സംസാരിച്ച് നിൽക്കെ ദുബായിൽ വാഹനമിടിച്ച് വളാഞ്ചേരി സ്വദേശി മരിച്ചു

ദുബായ്: പെരുന്നാള്‍ ദിവസം റോഡരികില്‍ ഉമ്മായോട് ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകന്‍ വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്.
എടവണ്ണയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, പോലീസ് അന്വേഷണമാരംഭിച്ചു
ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതാണ്. തിരികെ വരുമ്പോള്‍ റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ച് നില്‍ക്കവെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഭാര്യ-സീനത്ത്. മക്കൾ-യമിൻ മരക്കാർ, ഫിൽഷ. മാതാവ്-റംല.
പെരുന്നാൾദിന തിരിക്കുകൾ മാറ്റിവെച്ച് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദുബായിലെ ആശുപത്രിയിലെത്തി മുനവറലി തങ്ങൾ

Sharing is caring!