പെരുന്നാൾദിന തിരിക്കുകൾ മാറ്റിവെച്ച് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദുബായിലെ ആശുപത്രിയിലെത്തി മുനവറലി തങ്ങൾ

പെരുന്നാൾദിന തിരിക്കുകൾ മാറ്റിവെച്ച് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ദുബായിലെ ആശുപത്രിയിലെത്തി മുനവറലി തങ്ങൾ

ദുബായ്: പെരുന്നാൾ ദിനത്തിൽ ഉമ്മയെ റോഡരികിൽ ഫോൺ വിളിച്ച് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം വന്നിടിച്ച് മരണപ്പെട്ട വളഞ്ചേരി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളുടെ ഇടപെടൽ. പെരുന്നാൾ ദിനത്തിലെ തിരിക്കുകളെല്ലാം മാറ്റിവെച്ച് തന്റെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ടാണ് ദുബായിൽ കുടുംബസമേതമെത്തിയ തങ്ങൾ ഇതിനായി ഇടപെട്ടത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തങ്ങൾ ഇക്കാര്യം അറിയിച്ചത്. റിട്ടയേർഡ് ഡി വൈ എസ് പി ടി ടി അബ്ദുൽ ജബ്ബാറിന്റെ മകൻ വളാഞ്ചേരി എടയൂർ പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ന് രാവിലെയാണ് മലപ്പുറം മുൻ പാസ്പോർട്ട് ഓഫീസർ റഷീദ്ക്കാന്റെ ഫോൺ വന്നത്, പിന്നാലെ ഫോറം ലത്തീഫ്ക്കയുടെയും സിദ്ധീക് സാഹിബിന്റെയും . ഡി വൈ എസ് പിയായിരുന്ന ജലീലിന്റെ മകൻ ജസീം യു.എ.യി.ലെ ഉമ്മുല്‍ഖുവൈനിൽ വെച്ച് ആക്സിഡന്റിൽ മരണപ്പെട്ടെന്ന സങ്കടകരമായ വിവരം അറിയിക്കാനാണ് അവർ ബന്ധപ്പെട്ടത്. മയ്യത്ത് പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു ഫോൺ വിളികൾ.
പെരുന്നാൾ ദിനം ഉമ്മയോട് സംസാരിച്ച് നിൽക്കെ ദുബായിൽ വാഹനമിടിച്ച് വളാഞ്ചേരി സ്വദേശി മരിച്ചു
ഉടനെ മനസ്സിലേക്കെത്തിയത് അഷ്റഫ് താമരശ്ശേരിയുടെ മുഖമാണ്. അഷ്റഫ് താമരശ്ശേരിയേയും ഉമ്മുല്‍ഖുവൈന്‍ കെഎംസിസി നേതാക്കളായ അസ്ക്കറലിയേയും റഷീദ് പൊന്നാണ്ടിയേയും ബന്ധപ്പെടുകയും അവർ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചേരുകയും ചെയ്തു. പെരുന്നാളിന്റെ അവധി ദിവസമായിട്ട് പോലും യാതൊരു മടിയുമില്ലാതെ അദ്ദേഹവും സംഘവും ഓടിയെത്തി.
സദാസമയവും മയ്യത്തുമായി ഇടപഴകുന്ന “മയ്യത്തിന്റെ കൂട്ടുകാരൻ “എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് അഷ്റഫ് താമരശ്ശേരി. അദ്ദേഹത്തിൻറെ ഇവിടുത്തെ സാന്നിധ്യം മലയാളികൾക്കൊക്കെ ഏറെ ആശ്വാസകരമാണ്. അദ്ദേഹത്തിൻറെ ഇടപെടലുകൾ നേരിട്ട് അനുഭവിച്ച ദിവസമായിരുന്നു ഇന്ന്.
നാല്പത്തിയധികം രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം പ്രവാസികളുടെ മൃതദേഹങ്ങളാണ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്. ആശുപത്രിയും പൊലീസ് സ്റ്റേഷനും മോര്‍ച്ചറിയും എംബാമിങ് കേന്ദ്രങ്ങളിലുമെല്ലാം കയറിയിറങ്ങി ചുരുങ്ങിയ സമയത്ത് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായതൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ടാകും.
രണ്ട് പതിറ്റാണ്ടിലധികമായി അദ്ദേഹം ചെയ്യുന്ന ഈ സേവനം യാതൊരു മുഷിപ്പുമില്ലാതെ ഇന്നും തുടരുകയാണ്. മയ്യത്തുമായുള്ള നിരന്തര സമ്പർക്ക പ്രവർത്തി മൂലം അദ്ദേഹത്തിന് നടുവേദന അനുഭവപ്പെടുകയും സർജറിക്ക് വിധേയമാകുകയും ചെയ്തിരുന്നു. അല്ലാഹു അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Sharing is caring!