സ്വന്തം സ്ഥാപനത്തിൽ ജോലി നൽകി ബന്ധുവിനെ അബുദാബിയിൽ എത്തിച്ചു, ഒടുവിൽ അയാളുടെ കൈകൊണ്ട് കൊല്ലപ്പെട്ട് ചങ്ങരംകുളം സ്വദേശി

ചങ്ങരംകുളം ജോലിയില്ലാത്ത ബന്ധുവിനെ നാട്ടിൽ നിന്നും വിളിച്ചു വരുത്തി ജോലി നൽകി ഒടുവിൽ അയാൾ തന്നെ അന്തകനായി. ചങ്ങരംകുളം സ്വദേശിയും, അബുദാബിയിൽ ബിസിനസ്കാരനുമായ യാസിർ (38) ആണ് ദയനീയമായി കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു മുഹമ്മദ് ഗസാനിയാണ് കുത്തി കൊല്പപെടുത്തിയത്.
അമ്മയുടേയും, മകളുടേയും അകാല വിയോഗത്തിൽ വിറങ്ങിലിച്ച് മലപ്പുറം, തകർന്ന് പ്രവാസിയായ പിതാവും
അബുദാബിയിൽ ഗ്രാഫിക് ഡിസൈനിങ് സെന്റർ നടത്തുകയായിരുന്നു യാസിർ. ഈ സ്ഥാപനത്തിലേക്കാണ് ജോലിക്കായി രണ്ടു മാസം മുമ്പ് ഗസാനിയെ ഇയാൾ കൊണ്ടുവന്നത്. ജോലിയൊന്നും ഇല്ലാത്ത ഇയാൾക്ക് ഒരു സഹായമാകുമെന്ന് കരുതിയായിരുന്നു ഇത്. പക്ഷേ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളെ ചൊല്ലി പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇത്തരമൊരു തർക്കത്തിനിടെയാണ് ഇയാൾ യാസിറിനെ കുത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

മനോദൗര്‍ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍
കോട്ടക്കല്‍: മനോദൗര്‍ബല്യത്തിന് ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള്‍ കരുമ്പന്‍ തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന്‍ വന്ന [...]