കെജ്രിവാളിനെതിരായ ഇ ഡി നടപടിക്കെതിരെ പ്രതിഷേധവുമായി ലീഗ് നേതാക്കള്‍
മലപ്പുറം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇ ഡി നടപടിക്കെതിരെ മുസ്ലിം ലീഗ് നേതാക്കള്‍. മുഖ്യമന്ത്രിമാരെയും ഇന്ത്യ മുന്നണി നേതാക്കളേയുമെല്ലാം ജയിലില്‍ അടച്ച് പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം അടിച്ചമര്‍ത്തി കൃത്രിമ ജയം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യാ മുന്നണിയെ മോദി ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് മുസ്ലിംലീഗ് പാര്‍ലമെന്റിപാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രതികരിച്ചു.
ഇന്ത്യയില്‍ ജനാധിപത്യം വല്ലാത്തൊരു സ്ഥിതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനത അവരുടെ സമ്മതിദാന അവകാശത്തിലൂടെ ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ മുച്ചൂടും ഭരിച്ചു മുടിച്ച കോര്‍പ്പറേറ്റ് ദല്ലാളുകളായി അധപതിച്ച മോദി സര്‍ക്കാറിനെതിരായ ജനവികാരം തിരിച്ചറിഞ്ഞാണ് പിടിച്ചു നില്‍ക്കാനുള്ള അവസാന അടവായി ഇ.ഡിയെ കൂടുതല്‍ കയറൂരിവിട്ടെന്ന് ഇ ടി അഭിപ്രായപ്പെട്ടു. ഇന്ത്യാ മുന്നണിയുമായി സഖ്യമുണ്ടാക്കിയാല്‍ കേജരിവാളിനെ ജയിലിലടക്കുമെന്ന് നേരത്തെ തന്നെ സംഘപരിവാര്‍ ഭീഷണിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിന്റെ മറവില്‍ നടന്ന കോടികളുടെ അഴിമതി പുറത്തായതും ബി.ജെ.പി പക്ഷത്തെ പ്രമുഖ നേതാക്കള്‍ മറുകണ്ടം ചാടുന്നതും ഇന്ത്യാ മുന്നണി ശക്തമാകുന്നതും മോദി ഭരണകൂടത്തെ എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്നത് ഹേമന്ദ് സോറനെതിരായ വഴിവിട്ട നടപടികളിലൂടെ വ്യക്തമായതാണ്. കേജരിവാളിനെയും കെട്ടുകഥകളിലൂടെ തളക്കാനും ജയിലിലടക്കാനും തുനിഞ്ഞ അമിത്ഷായുടെ ആഭ്യന്തര മന്ത്രാലയം സംഘപരിവാര്‍ ഭരണകൂടത്തിന്റെ പതനത്തിന്റെ ആക്കം വര്‍ധിപ്പിക്കുകയാണെന്ന് ഇ ടി പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരെ കിസ പാടിപ്പറയലുമായി മഅദിന്‍ അക്കാദമി
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]