തലക്കടത്തൂർ സലീമ ആശുപത്രി-അരീക്കാട് റോഡ് നാടിന് സമർപ്പിച്ചു

തലക്കടത്തൂർ സലീമ ആശുപത്രി-അരീക്കാട് റോഡ് നാടിന് സമർപ്പിച്ചു

താനൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് 25 ലക്ഷം വകയിരുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂര്‍ സലീമ ആശുപത്രി-അരീക്കാട് റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.എം. ഷാഫി നിര്‍വഹിച്ചു.

റോഡില്‍ മൂന്ന് കള്‍വര്‍ട്ടറുകളാണ് പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിതത്. ആറു മീറ്റര്‍ വീതിയില്‍ ടാറിങ്ങും സൈഡ് ഐറിഷ് കോണ്‍ക്രീറ്റുമാണ് പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സല്‍മത്ത് മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. നാസര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മൈമൂന കല്ലേരി, റെജീന ലത്തീഫ്, ഐ.വി. അബ്ദുസമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്. കുഞ്ഞായിഷ കുട്ടി, സൈനബ ചേനാത്ത്, എന്‍.വി. നിധിന്‍ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് കക്കാട്ടേരി, എന്‍.എ. നസീര്‍, ടി.എ. റഹീം മാസ്റ്റര്‍, ടി. ഇബ്രാഹിംകുട്ടി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.കെ. കുട്ടി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. റഫീഖ്, വൈ. സല്‍മാന്‍, കെ.പി. നിഹ്‌മത്തുള്ള, പി.കെ. ഇസ്ഹാഖ്, ഹുസൈന്‍ തലക്കടത്തൂര്‍, ജംഷീര്‍ തലക്കടത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജുമുഅ കര്‍മങ്ങള്‍ക്ക് മഅദിനിൽ നേതൃത്വം നല്‍കി മൂന്ന് ഭിന്നശേഷി പണ്ഡിതര്‍

 

Sharing is caring!