പൾസ് പോളിയോ ഇമ്യുണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി

പൾസ് പോളിയോ ഇമ്യുണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി

മലപ്പുറം: പൾസ് പോളിയോ ഇമ്യുണൈസേഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3,11,689 കുട്ടികൾക്കു തുള്ളിമരുന്ന് നൽകി. ഇതിൽ പേർ 1465 അതിഥി തൊഴിലാളികളുടെ കുട്ടികളാണ്. കണക്കുകൾ പ്രകാരം ജില്ലയിൽ അഞ്ചു വയസ്സിൽ താഴെ 445201 കുട്ടികളാണുള്ളത്. 70.01 ശതമാനം നേട്ടമാണ് ജില്ല ഇത്തവണ കൈവരിച്ചത്.

40 മൊബൈൽ ബൂത്തുകൾ, 66 ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 3781 ബൂത്തുകളാണ് ഇതിനായി ഒരുക്കിയത്. ഇതിൽ 50 ബൂത്തകൾ നൂറു ശതമാനവും നേട്ടം കൈവരിച്ചു. നിലവിൽ വാക്സിൻ നൽകാൻ സാധിക്കാത്തവർക്ക് കഴിയാത്ത മരുന്നു നൽകാൻ സന്നദ്ധ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ എല്ലാ വീടുകളും സന്ദർശിച്ച് പോളിയോ വാക്സിൻ നൽകുന്നതാണ്. ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ മുതലായ സ്ഥലങ്ങളിലെ ബൂത്തുകൾ ഇന്നും നാളെയും പ്രവർത്തിക്കും.

പോളിയോക്കെതിരെ നേടിയ വിജയം നിലനിർത്തണമെങ്കിൽ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്ന് പി ഉബൈദുല്ല എം.എൽ.എ പറഞു. പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വാർഡ് കൗൺസിലർ സുരേഷ് മാസ്റ്റർ ആധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ വിനോദ് വിശിഷ്ടാതിഥിയായി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് പൾസ് പോളിയോ സന്ദേശം നൽകി. നഗരസഭ പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, സംസ്ഥാന നിരീക്ഷകൻ ഡോ. എസ്. ഹരികുമാർ, കെ എം എസ് സി എൽ ജനറൽ മാനേജർ ഡോ. എ. ഷിബുലാൽ, ജില്ലാ മാസ് മീഡിയ ഓഫീസർ പി . രാജു, ഡെപ്യൂട്ടി മീഡിയ ഓഫീസർ കെ രാംദാസ്, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എൻ എൻ പമീലി, സൂപ്രണ്ട് ഡോക്ടർ അജേഷ് രാജൻ എന്നിവർ സംസാരിച്ചു.

ജില്ലയില്‍ 4,45,201 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകാനുള്ളത്. ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിരുന്നു. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി 108 പൊതു സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നൽകുന്നതിന് സൗകര്യമുണ്ടായരുന്നു. ആദ്യദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളിൽ ആരോഗ്യപ്രവർത്തകരും വൊളന്റിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. ഇതിനായി പ്രത്യേക പരിശീലനം നല്‍കി 458 സൂപ്പർവൈസർമാരെയും 7794 വൊളന്റിയർമാരെയും സജ്ജരാക്കിയിട്ടുണ്ട്.

Sharing is caring!