നിലമ്പൂരില്‍ കാട്ടാനകുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

നിലമ്പൂരില്‍ കാട്ടാനകുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

നിലമ്പൂര്‍: കാട്ടാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി കാളികാവ് റെയ്ഞ്ചില്‍ ചിങ്കകല്ല് കോളനിക്ക് സമീപം പുല്ലംകോട് ബീറ്റ് രണ്ട് ഭാഗത്താണ് ഞായറാഴച്ച രാത്രിയോടെ കാട്ടാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ആന കുട്ടിയുടെ പുറം ഭാഗത്തെ മാംസം കടിച്ചു പറിച്ച് തിന്ന നിലയിലാണ്.കാലിന്റെ ഭാഗത്തെ ഇറച്ചിയും കടിച്ച് തിന്ന നിലയിലാണ്. കടുവയോ. പുലിയോ ആക്രമിച്ചതാകാമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇവിടെ കടുവയുടെയും. കാട്ടാനകളുടെയും സ്ഥിരം സാന്നിധ്യമുള്ള വനമേഖലയാണ്.

പി.ടി.സഫ്‌വാന്‍ ഹുദവി ഹൈദരാബാദ് ഇഫ്‌ളു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്

രണ്ട് ദിവസം മുന്‍പ് ഉള്‍വനത്തില്‍ കാട്ടാന കുട്ടി ഒറ്റക്ക് നടക്കുന്നതായും ക്ഷീണതാനാണെന്നുമുള്ള വിവരം വനപാലകര്‍ക്ക് ലഭിച്ചത്, ഇന്നലെയും ഇന്നും വനം വകുപ്പ് ജീവനക്കാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കാട്ടാനക്കുട്ടിയെ കണ്ടെത്തിയിരുന്നില്ല രാത്രിയോടെയാണ് കോളനി നിവാസികള്‍ വനപാലകരെ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ വിവരം അറിയിച്ചത്. വനം വകുപ്പ് തുടര്‍ നടപടികള്‍ തുടങ്ങി, നാളെ ആനക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും.കടുവയുടെ സാന്നിധ്യമുള്ള സ്ഥലമായതിനാല്‍ വനപാലകര്‍ ഇന്ന് രാവിലെയാണ് കാട്ടാന കുട്ടി ചരിഞ്ഞ വനമേഖലയിലേക്ക് എത്തുകയുള്ളു.

Sharing is caring!