പി.ടി.സഫ്‌വാന്‍ ഹുദവി ഹൈദരാബാദ് ഇഫ്‌ളു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്

പി.ടി.സഫ്‌വാന്‍ ഹുദവി ഹൈദരാബാദ് ഇഫ്‌ളു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്

മലപ്പുറം: പി.ടി.സഫ്‌വാന്‍ ഹുദവി ഹൈദരാബാദ് ഇഫ്‌ളു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആന്റ് ദ വോയേജ്, എ കംപാരറ്റീവ് എന്‍ക്വയറി ഇന്‍ ടു ജിയോ പൊയറ്റിക്‌സ് ആന്റ് ഇന്റര്‍ സ്പെഷ്യാലിറ്റി ഇന്‍ ദ ട്രാവലോഗ്‌സ് ഓണ്‍ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങള്‍ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു)യില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.

ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് 2012 ല്‍ ഹുദവി ബിരുദം നേടിയ സഫ്വാന്‍ അതേ വര്‍ഷം തന്നെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചറില്‍ ബിരുദവും നേടിയ ശേഷം ഇഫ്‌ളുവില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറില്‍ എം ഫില്ലും നേടി. നേരത്തെ ഇഫ്‌ളുവില്‍ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാന്‍സലേഷനില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടര്‍ന്നാണ് ഇഫ്‌ളുവിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്നത്.

നിലവില്‍ നിലമ്പൂര്‍ അമല്‍കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായ സഫ്വാന്‍ ദേശീയ അന്തര്‍ദേശീയ കം പാരറ്റീവ് അസോസിയേഷന്‍ അംഗമാണ്. ഐ.സി.എസ്.എസ്.ആര്‍ ഡോക്ടറല്‍ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ് എന്നിവക്ക് അര്‍ഹത നേടിയിട്ടുണ്ട്.

7ഏഴ് വര്‍ഷത്തിനുള്ളില്‍ കായിക മേഖലയില്‍ 1500 കോടിയുടെ വികസനം നടപ്പാക്കിയെന്ന് മന്ത്രി

നിലമ്പൂര്‍ അമല്‍ കോളേജ് ഇഗ്‌നോ സ്റ്റഡി സെന്റര്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല അക്കാഡമിക് കൗണ്‍സിലര്‍, ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിന്റെ സംസ്ഥാനതല കോര്‍ഡിനേറ്റര്‍, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

 

Sharing is caring!