7ഏഴ് വര്‍ഷത്തിനുള്ളില്‍ കായിക മേഖലയില്‍ 1500 കോടിയുടെ വികസനം നടപ്പാക്കിയെന്ന് മന്ത്രി

7ഏഴ് വര്‍ഷത്തിനുള്ളില്‍ കായിക മേഖലയില്‍ 1500 കോടിയുടെ വികസനം നടപ്പാക്കിയെന്ന് മന്ത്രി

പൊന്നാനി: കായിക രംഗത്ത് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കായിക അധ്യാപകര്‍, പരിശീലകര്‍ ഉള്‍പ്പെടെ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. പൊറൂക്കര യാസ് പോ മൈതാനിയില്‍ ലിറ്റില്‍ കിക്കേഴ്‌സ് ഫുട്‌ബോള്‍ പരിശീലന പദ്ധതിയുടെ 2023 – 24 വര്‍ഷത്തെ ബാച്ചിന്റ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

താഴെ തട്ടില്‍ നിന്നും കായിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. 1500 കോടി രൂപ ഏഴ് വര്‍ഷത്തിനുള്ളില്‍ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ചിലവഴിച്ചിട്ടുണ്ട്. കേരളത്തില്‍ കായിക മേഖലയില്‍ 5000 കോടിയുടെ സ്വകാര്യ നിക്ഷേപം കൂടെ വരുന്നതോടെ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍, കായിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായം, പുതിയ ലീഗുകള്‍, കായിക സ്റ്റാര്‍ട്ട് അപ്പുകള്‍, അക്കാദമി എന്നീ രംഗങ്ങളിലേക്കാണ് നിക്ഷേപം. പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവം; പ്രതികളുമായി സഹകരികില്ലെന്ന് മഹല്ല് കമ്മിറ്റി

പൊന്നാനി ബ്ലോക്ക് പഞ്ചായത്തും യാസ് പോ സ്‌പോര്‍ട്‌സ് അക്കാദമിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുട്ടികളെ സെലക്ഷന്‍ ട്രയലിലൂടെ തിരെത്തെടുത്ത് കേന്ദ്രീകൃത പരിശീലനം നല്‍കി മികച്ച പരിശീലനം നല്‍കി മികച്ച ഫുട്‌ബോള്‍ പ്രതിഭകളാക്കുന്നതോടൊപ്പം 2024- 25 വര്‍ഷത്തോടെ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ കുട്ടികളുടെ മികച്ച ഫുട്‌ബോള്‍ ടീം വാര്‍ത്തെടുക്കുന്ന നിന്നും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ. ഗായത്രി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രേമലത, എന്‍.ആര്‍ അനീഷ്, ക്ഷമ റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി രാധിക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ലിജുമോന്‍, യാസ് പോ സ്‌പോര്‍ട്‌സ് അക്കാദമി പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Sharing is caring!