ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവം; പ്രതികളുമായി സഹകരികില്ലെന്ന് മഹല്ല് കമ്മിറ്റി
കൊണ്ടോട്ടി: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവത്തില്‍ പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. കൊണ്ടോട്ടി ഓമാനൂർ മേലേമ്പ്ര വലിയ ജുമാ മസ്ജിദ് കമ്മിറ്റിയാണ് പ്രതികള്‍ക്കെതിരെ നിലപാടെടുത്തത്. സംഭവം വളരെ ഗൗരവമായിട്ട് തന്നെയാണ് കമ്മിറ്റി കാണുന്നത്. ലഹരി ഉപഭോക്താക്കളോട് അതില്‍ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും ഉണ്ടായിരിക്കുന്നതല്ലെന്നും കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
സംഭവം കേസായതോടെ കഴിഞ്ഞ ദിവസം പൗരസമിതി യോഗം ചേരുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാട്ടില്‍ വർദ്ധിച്ചു വരുന്ന ഇത്തരം മദ്യം മയക്കുമരുന്ന് കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗത്തിനെതിരെയും വിപണനത്തിനെതിരെയും ശക്തമായും കമ്മിറ്റി പ്രതികരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
പ്രവർത്തക സമിതിയില്‍ ഈ വിഷയം ചർച്ച ചെയ്തതും ഉടൻ തന്നെ അത് നടപ്പിലാക്കുന്നതുമാണെന്നും മഹല്ല് കമ്മിറ്റി
ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയില്‍ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ വസ്തുക്കള്‍ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയില്‍ കഞ്ചാവടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്.
അതേസമയം, ഓമാനൂർ, പള്ളിപ്പുറായ, ഓട്ടുപാറ ഭാഗങ്ങളിൽ ലഹരി വിപണനം പൊടിപൊടിക്കുന്നു. രാത്രിയാവുന്നതോടെ ഓമാനൂർ ഓട്ടുപാറ മലയിലാണ് ഇവർ സംഗമിക്കുന്നത്. നേരിട്ട് വഴിയുണ്ടങ്കിലും ഓടിരക്ഷപ്പെടാനും മറ്റും കഴിയുന്ന തരത്തിലാണ് മാഫിയ പുതിയ വഴി വെട്ടിയത്.
അമേരിക്കയിൽ ശാസ്ത്രജ്ഞർക്ക് നൽകുന്ന ഉന്നത അംഗീകാരം സ്വന്തമാക്കി പന്താവൂർ സ്വദേശി
ഇരുട്ടാവുന്നതോടെ മലയിൽ അരണ്ട വെളിച്ചം പ്രകാശിക്കും. പരിചയമില്ലാത്ത ആർക്കും എത്തിപ്പെടാനാവില്ല. നിറയെ കാടായ സ്‌ഥലത്ത് ഇരിക്കാനും ലഹരി പുകയ്ക്കാനും പ്രത്യേക സ്‌ഥലം, സംവിധാനം എന്നിവ നിലവിലുണ്ട്. ആവശ്യക്കാർ സ്‌ഥലത്തെത്തിയാൽ ഓമാനൂർ മാവേലി സ്റ്റോറിന് മുൻവശം ഇത്തിരി കാത്തിരുന്നാൽ ബൈക്കിൽ യുവാക്കളെ ത്തും.
നിമിഷങ്ങൾക്കുള്ളിൽ കച്ചവടം അവസാനിപ്പിച്ച് കടന്ന് കളയും എല്ലാ ദിവസങ്ങളിലുമില്ല. വിശേഷ ദിവസങ്ങളിലാണ് കൂടുതൽ ഉപഭോക്താക്കൾ എത്തുന്നതെന്ന് നാട്ടുകാർ. വിവരങ്ങൾ കൈമാറാൻ പോലും പരിസരവാസികൾക്കും അങ്ങാടികളിലെ കച്ചവടക്കാർക്കും ഭയമാണ്. പൊലീസോ എക്സൈസോ സ്‌ഥലത്തെത്തുന്നതോടെ എല്ലാം അടങ്ങും. സാഹചര്യം അനുകൂല മാവുന്നതോടെ വീണ്ടും തുടങ്ങും.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).