അമേരിക്കയിൽ ശാസ്ത്രജ്ഞർക്ക് നൽകുന്ന ഉന്നത അം​ഗീകാരം സ്വന്തമാക്കി പന്താവൂർ സ്വദേശി

അമേരിക്കയിൽ ശാസ്ത്രജ്ഞർക്ക് നൽകുന്ന ഉന്നത അം​ഗീകാരം സ്വന്തമാക്കി പന്താവൂർ സ്വദേശി

ചങ്ങരംകുളം :അമേരിക്കയിൽ ഒരു ശാസ്ത്രജ്ഞന് ലഭിക്കാവുന്ന എറ്റവും വലിയ അംഗീകാരമായ ദേശീയ എൻജിനീറിംഗ് അക്കാദമിയിലെ (N.A. E) അംഗത്വം ചങ്ങരംകുളം പന്താവൂർ സ്വദേശിയായ പ്രൊഫ. തലാപ്പിൽ പ്രദീപിന് ലഭിച്ചു. അമേരിക്കക്കാരായ 114 ശാസ്ത്രജ്ഞരേയും മറ്റ് രാജ്യങ്ങളിലെ 21 ശാസ്ത്രജ്ഞരേയുമാണ് ഈ വർഷം തെരെഞ്ഞെടുത്തതെന്ന് എൻ എ ഇ പ്രസിഡന്റ് ജോൺ എൽ ആന്റേഴ്‌സൺ വാഷിംഗ്ടണിൽ പ്രഖ്യാപിച്ചു.

കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ജനുവരിയിലാണ് അവസാനിച്ചത്. ക്ലസ്റ്റർ കെമിസ്ട്രി രംഗത്തെ ഗവേഷണങ്ങളും ചുരുങ്ങിയ ചെലവിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് നടത്തിയ കണ്ടുപിടുത്തങ്ങളുമാണ് പ്രൊഫസർ പ്രദീപിന് ലോകപ്രശസ്‌തമായ ഈ അക്കാദമിയിൽ അംഗത്വം നേടിക്കൊടുത്തത്. ഇതുവരെ 23 ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് മാത്രമേ ഈ അക്കാദമിയിൽ അംഗത്വം ലഭിച്ചിട്ടുള്ളൂ.

നെടുങ്കയത്ത് വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവം, അന്വേഷണത്തിന് മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

Sharing is caring!