നെടുങ്കയത്ത് വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവം, അന്വേഷണത്തിന് മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

നെടുങ്കയത്ത് വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവം, അന്വേഷണത്തിന് മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

നിലമ്പൂർ: കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം എസ് എം എച്ച് എസ് എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ പ്രകൃതി പഠനത്തിനു പോയി നെടുങ്കയത്ത് രണ്ട് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്കും നിർദ്ദേശം നൽകി.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സാധ്യമായ എല്ലാ സഹായങ്ങളും കുട്ടികളുടെ കുടുംബത്തിന് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇന്നലെ നെടുങ്കയത്ത് സ്കൗട്ട് ആന്റ് ​ഗൈഡ്സ് ക്യാംപിനെത്തിയ കല്‍പ്പകഞ്ചേരി കല്ലിങ്ങപ്പറമ്പ എം എസ് എം എച്ച് എസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരണപ്പെട്ടത്. കന്മനം കുറുങ്കാട് പുത്തന്‍വളപ്പില്‍ അബ്ദുള്‍ റഷീദ് -റസീന ദമ്പതികളുടെ മകള്‍ ആയിഷ റിദ (13), പുത്തനത്താണി ചെല്ലൂര്‍ കുന്നത്ത് പീടിയേക്കല്‍ മുസ്തഫ -ആയിശ ദമ്പതികളുടെ മകള്‍ ഫാത്തിമ മൊഹസിന (11) എന്നിവരാണ് മരിച്ചത്.

49 വിദ്യാര്‍ഥികളും എട്ട് അധ്യാപകരുമടങ്ങിയ സംഘം നിലമ്പൂരിലെ വിവിധ എക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും ക്യാംപിനുമായി നിലമ്പൂരിലെത്തിയത്. സംഘത്തിൽ 33 പെണ്‍കുട്ടികളും 16 ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. നിലമ്പൂരിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശനം നടത്തി ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കരുളായി വനത്തിനകത്തുള്ള നെടുങ്കയം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്.വനം വകുപ്പിന്റെ ഡോര്‍മെറ്ററിയില്‍ താമസിക്കാനും ക്യാമ്പ് നടത്താനും ഡി എഫ് ഒയില്‍ നിന്ന് നേരത്തെ അനുമതി വാങ്ങിയശേഷമാണ് സംഘം എത്തിയത്.

എടക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

വൈകുന്നേരം കരിമ്പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കയത്തില്‍ മൂന്ന് കുട്ടികള്‍ മുങ്ങിയിരുന്നെങ്കിലും ഒരു കുട്ടിയെ കൂടെയുണ്ടായിരുന്ന അധ്യാപകന്‍ രക്ഷപ്പെടുത്തുകയായിരുന്നു. നെടുങ്കയം പാലത്തിന്റെ താഴെ ഭാഗത്ത് ആണ്‍കുട്ടികളും മുകള്‍ ഭാഗത്ത് പെണ്‍കുട്ടികളുമാണ് കുളിക്കാനിറങ്ങിയതെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Sharing is caring!