എടക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

എടക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

എടക്കര: കെ.എന്‍.ജി റോഡില്‍ പാലുണ്ടയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. എടക്കരയില്‍ അധാരമെഴുത്ത് ജീവനക്കാരിയായ മുമ്മുള്ളി വെങ്ങാലി പുതിയവീട്ടില്‍ സീതാലക്ഷ്മിയാണ് (64) മരിച്ചത്.

ഇന്ന് രാവിലെ പത്തിന് ചുങ്കത്തറ പാലുണ്ടയില്‍ എ.ഐ കാമറക്ക് സമീപമാണ് അപകടം. ജോലിക്കായി എടക്കരയിലേക്ക് വരവെ സീതാലക്ഷ്മി സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടനെ എടക്കര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഓട്ടോഡ്രവര്‍ പരപ്പന്‍ ഹംസക്കുട്ടിയെ എടക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്: പരേതനായ നമ്പുതൊടിക രാജഗോപാലന്‍. മകള്‍: ഐശ്വര്യ മേനോന്‍. മരുമകന്‍: അര്‍ജുന്‍ (മഞ്ചേരി).

നെടുങ്കയത്ത് സ്കൂൾ ക്യാംപിനെത്തിയ രണ്ടു പെൺകുട്ടികൾ കരിമ്പുഴയിൽ മുങ്ങി മരിച്ചു

Sharing is caring!