വാഹനം കാത്ത് റോഡരികിൽ നിന്ന മദ്രസ അധ്യാപകൻ അപകടത്തിൽ മരണപ്പെട്ടു

വാഹനം കാത്ത് റോഡരികിൽ നിന്ന മദ്രസ അധ്യാപകൻ അപകടത്തിൽ മരണപ്പെട്ടു

കൊണ്ടോട്ടി: പുളിക്കൽ ബസ് സ്‌റ്റോപ്പിനു സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന മദ്രസാ അധ്യാപകന് ദാരുണാന്ത്യം. കൊണ്ടോട്ടി നീറാട് സ്വദേശി സൈദലവി മുസ്‌ല്യാർ ആണു മരിച്ചത്. ഇന്നു പുലർച്ചെ 5 മണിയോടെ പുളിക്കൽ അങ്ങാടിയിൽ റോഡരികിൽ നിൽക്കുമ്പോൾ ആണ് അപകടം.

ഗുഡ്‌സ് വാഹനം റോഡരികിലേക്ക് തെന്നിയ ശേഷം, അധ്യാപകനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചാലിയത്തെ മതസ്‌ഥാപനത്തിലാണ് സൈദലവി മുസ്ല്യാർ ജോലി ചെയ്യുന്നത്. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു സൈദലവി മുസ്‌ല്യാർ.

മലപ്പുറം കുന്നുംപുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sharing is caring!