ബൈക്കും കാറും കൂട്ടിയിടിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

മലപ്പുറം: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ചികിൽസയിലായിരുന്നു യുവാവ് മരിച്ചു. പുതിയിരുത്തി കറുത്തേടത്ത് രംഗനാഥൻ-ഷൈമി ദമ്പതികളുടെ മകൻ ആദിത്യൻ (19) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് കുമാരൻപടിയിൽ വെച്ച് ആദിത്യൻ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

Sharing is caring!