മൂന്ന് ദിവസം അബുദാബിയിൽ ഇനി ആഘോഷം; ദി കേരള ഫെസ്റ്റ് 9ന് തുടങ്ങും
അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി ഒരുക്കുന്ന ‘ദി കേരള ഫെസ്റ്റ്’ ഫെബ്രുവരി 9 10 11 തീയതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും. കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്കാരവും കോര്‍ത്തിണക്കി വിനോദവും വിജ്ഞാനവും പകരുന്ന രീതിയില്‍ ഒരുക്കുന്ന ദി കേരള ഫെസ്റ്റ് പ്രവാസികള്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സി എച്ച് യൂസുഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
9നു വൈകീട്ട് 5 മണിക്ക് വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ മൂന്നുദിവസം നീണ്ടു നില്ക്കുന്ന കേരള ഫെസ്റ്റിന് തുടക്കം കുറിക്കും. കേരളത്തിന്റെ തനതു കലകളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് മിഴിവേകും. വിവിധ ജില്ലകളുടെ പൈതൃകം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികള്‍ ഘോഷയാത്രയില്‍ അവതരിപ്പിക്കും.
രാത്രി എട്ടുമണിക്ക് പ്രമുഖ സൂഫീഗായകരായ ബിന്‍സി- മജ്ബൂര് സംഘം അവതരിപ്പിക്കുന്ന സൂഫി സംഗീതനിശയും വിവിധ കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി 10 ശനിയാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ 6 വരെ കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ പ്രമോദ് രാമന്, ഷാനി പ്രഭാകര്‍, പി ജി സുരേഷ്കുമാര്‍ , ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ടോക്ക് ഷോ നടക്കും. രാത്രി ജനപ്രിയ കോമഡി കലാ പരിപാടിയായ ടീം മറിമായം അവതരിക്കുന്ന കോമഡി എന്റര്‍ടൈന്‍മെന്റ് ഷോയും വിവിധ കലാപരിപാടികളും അരങ്ങേറും.
റംഷീനയുടെ ദുരൂഹ മരണം, അധ്യാപകനായ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം
കേരളത്തിലെ പതിനാലു ജില്ലകളുടെ വിവിധ കലാ- സാംസ്കാരിക ആഘോഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന പരിപാടികള്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്നവിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇരുപത്തിയഞ്ചില്‍പരം സ്റ്റാളുകള്‍ ഇസ്ലാമിക് സെന്ററിന്റെ അകത്തുംപുറത്തുമായി സജ്ജീകരിക്കുന്നുണ്ട്. പ്രവാസികള്‍ക്ക ഉതകുന്ന തരത്തിലുള്ള വിവിധ പ്രദര്‍ശനങ്ങളും വാണിജ്യ വിപണനവും ഇവിടെ നടക്കും. പ്രോപ്പര്‍ട്ടി ഷോ, ആരോഗ്യ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവയും കേരളത്തിന്റെ രുചിയൂറുന്ന നാടന്‍ തട്ടുകടകളും വ്യത്യസ്തമായ ഗ്രാ്മീണ വിഭവങ്ങളും ലഭ്യമായിരിക്കും.
മൂന്നു ദിവസങ്ങളിലായി കേരളത്തിന്റെ കലാ-സാംസ്കാരിക വേദികള്‍ ഒന്നിച്ചണിനിരക്കുന്ന കേരള ഫെസ്റ്റില്‍ പതിനായിരത്തില്‍പരംപേര്‍ എത്തുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. മെഗാ സമ്മാനമായി നല്കുന്ന കാറടക്കം നൂറോളം സമ്മാനങ്ങള്‍ നല്കുന്ന സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് സമാപന ചടങ്ങില്‍ നടക്കും. ഫെസ്റ്റിനോടനുബന്ധിച്ച് നല്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ കാറിന്റെ പ്രദര്‍ശനം നടന്നു. പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങലിന്റെ അദ്ധ്യക്ഷതയില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ കെ വി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു.
കമ്മ്യൂണിറ്റി പോലീസ് വിഭാഗം മേധാവികളായ ആയിഷ, അബ്ദുല്‍ ജമാല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്ററര്‍ ട്രഷറര്‍ ഹിദായത്തുള്ള, എംപിഎം റഷീദ്,
ഐഎസ്സി പ്രസിഡന്റ് ജോണ്‍ പി വര്‍ഗീസ്, മലയാളി സമാജം ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് പെരുമാനത്തുറ, ഇന്‍കാസ് ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍, ലുലു ഗ്രൂപ്പ് പിആര്‍ഒ മാനേജര്‍ അഷ്റഫ്, എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ മാനേജര്‍ നിര്‍മല്‍, റേഡിയോ കേരളം പ്രതിനിധി റഹീം എന്നിവര്‍ സംസാരിച്ചു. അബുദാബി കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അന്‍വര്‍ ചുള്ളിമുണ്ട സ്വാഗതവും സെക്രട്ടറി സലാം ടി കെ നന്ദിയും പറഞ്ഞു.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]