കേരളത്തിന്റെ കായിക മേഖലയില്‍ 250 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി റീജന്‍സി ഗ്രൂപ്പ്
മലപ്പുറം: കേരളത്തിന്റെ സമഗ്രമായ കായികവികസനം ലക്ഷ്യം വച്ചു പൊതു – സ്വകാര്യ സംയുക്ത സംരംഭത്തിന്റെ(പിപിപി )ഭാഗമായി ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റീജന്‍സി ഗ്രൂപ്പ് 250 കോടി രൂപ നിക്ഷേപിക്കാന്‍ ധാരണയായി. ഇത് സംബന്ധിച്ചുള്ള ധാരണ പത്രം(എംഒയു ) ഇന്നലെ തിരുവനന്തപുരത്ത് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റില്‍ വെച്ചു കൈമാറി.
ഇതിന്റെ ആദ്യപടിയായി 50 കോടി രൂപ ഉടനെ നല്‍കാനും കായികമന്ത്രി വി അബ്ദുറഹിമാനും റീജന്‍സി – ഗ്രാന്‍ഡ് ഗ്രൂപ്പ് എം ഡി ഡോ . അന്‍വര്‍ അമീന്‍ ചേലാട്ടും ധാരണ പത്രത്തില്‍ ഒപ്പു വച്ചതോടെ തീരുമാനമായി.ബാക്കി തുക നാലു വര്‍ഷത്തിനകം നിക്ഷേപിക്കും.
സംസ്ഥാന പോലീസ് ഫുട്‌ബോളിന് മലപ്പുറം വേദിയാകും, പ്രവേശനം സൗജന്യം
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ യും മറ്റ് ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കുട്ടികള്‍ക്ക് ആവശ്യമായ ഉന്നത നിലവാരത്തിലുള്ള ഹൈടെക് കായിക ഉപകരണങ്ങള്‍, യൂണിഫോം, മറ്റു സാമഗ്രികള്‍ എന്നിവയുടെ നിര്‍മാണവും വിതരണവുമാണ് ലക്ഷ്യം .സര്‍ക്കാരിന്റെ ഇത്തരം സംരംഭങ്ങളുമായി സഹകരിക്കാനുള്ള റീജന്‍സി ഗ്രൂപ്പിന്റെ ആത്മാര്‍ത്ഥ സമീപനത്തില്‍ മന്ത്രി അബ്ദുറഹ്‌മാന്‍ സംതൃപ്തി പ്രകടിപ്പിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




