സമസ്തയെ ആരും തകർക്കില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
മലപ്പുറം: ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി അബ്ദുറഹിമാന്റെ പരാമർശം തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയെ ആരും തകർക്കില്ല. സമസ്തയെ തകർക്കാൻ ആർക്കും പറ്റില്ലെന്നും തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് ആരെയും തകർക്കുകയില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മുഈനലി തങ്ങൾക്ക് മാത്രമല്ല ഒരാൾക്കും ഭീഷണി വരാൻ പാടില്ല. സത്താർ പന്താവൂരിന്റെ കൈവെട്ട് പരാമർശം ആ അർഥത്തിൽ പറഞ്ഞതാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് പൊടിപ്പു കൂട്ടാൻ വേണ്ടി പറഞ്ഞതാകും. വാക്കുകൾ ശ്രദ്ധിച്ച് പ്രയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഈന്‍ അലി തങ്ങള്‍ക്കെതിരായ ഭീഷണി; റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്തു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




