കടന്നൽ കുത്തേറ്റ് പൊന്നാനിയിൽ ഒരാൾ മരിച്ചു

കടന്നൽ കുത്തേറ്റ് പൊന്നാനിയിൽ ഒരാൾ മരിച്ചു

പൊന്നാനി: എരമംഗലത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയിൽ പി.ആർ ഗോപാലകൃഷ്ണൻ (74) ആണ് മരിച്ചത്.

എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തിൽനിന്നാണ് കടന്നൽ കൂട്ടങ്ങൾ എത്തി ഗോപാലകൃഷ്ണനെ ആക്രമിച്ചത്. ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണൻ. കടന്നൽ ആക്രമണത്തിൽ മറ്റു നാലുപേർക്കും പരിക്കേറ്റു.

വിവാദ പ്രസം​ഗം; സത്താർ പന്തല്ലൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Sharing is caring!