പ്രഥമ പോത്തുകൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് തുടങ്ങും
പോത്തുകല്ല്: പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളും ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ പോത്തുകൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ന് രാവിലെ 10 മണിക്ക് പി വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. സ്കൂളിലെ വിദ്യാർഥികൾ രചിച്ച കഥകളുടെയും കവിതകളുടെയും സമാഹാരങ്ങൾ പ്രകാശനം ചെയ്യും.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പോത്തുകൽലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി പതിനഞ്ചോളം സെഷനുകളിൽ നൂറിൽപരം വിശിഷ്ടാതിഥികൾ സാഹിത്യത്തിൻറെ വിവിധ ശാഖകളെ കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കും. 50 ൽ പരം പ്രസാദകർ പങ്കെടുക്കുന്ന വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും നടക്കും . വിദ്യാർത്ഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയായ വളരുന്ന ക്ലാസ് ലൈബ്രറി എല്ലാ ക്ലാസുകളിലും സ്ഥാപിക്കും. പഞ്ചായത്തിലെ മറ്റു സ്കൂളുകളിൽ ഉള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത് .
സമാപന സമ്മേളനം പതിനൊന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പി.വി അൻവർ MLA ഉദ്ഘാടനം നിർവഹിക്കും .രമേഷ് കാവിൽ സാംസ്കാരിക പ്രഭാഷണം നിർവഹിക്കും . തുടർന്ന് പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയും നടക്കും.
ചങ്ങരംകുളം സ്വദേശിയായ യുവാവ് യു എ ഇയിൽ അന്തരിച്ചു
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]