അയിരൂർ സ്വദേശിയായ വ്യാപാരിക്ക് കെ വി വി ഇ എസിന്റെ ഭവനം

പൊന്നാനി: വ്യാപാരി നേതാവ് അന്തരിച്ച ടി. നസറുദ്ധീന്റെ ഓർമ്മക്കായ് വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കമ്മറ്റി നിർമ്മിച്ച് നൽകുന്ന വ്യാപാരിക്കൊരു സ്നേഹ വീടിന്റെ സമർപ്പണം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ തവയിൽ അധ്യക്ഷത വഹിച്ചു.
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ മുഖ്യാതിഥിയായ ചടങ്ങിൽ ജില്ലാ നേതാക്കളായ പ്രകാശ് എടപ്പാൾ പി.പി.ഖാലിദ് ,ആരിഫ,ഷഹന പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി,പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ , ഉസ്മാൻ പന്താവൂർ,എം എം ലത്തീഫ് ,നാരായണൻ ,വി.കെ നജ്മുദ്ധീൻ ,എ.കെ കാസിം ,അഡ്വ:മുഹമ്മദ് അഷ്റഫ്, ഒ.കെ മുഹമ്മദ് കെ.ടി റസാഖ്, യൂസഫ് അറഫ, മുജീബ് കോക്കൂർ ,സന്തോഷ് പാലപ്പെട്ടി, ബാദുഷ നവാസ് എന്നിവർ പ്രസംഗിച്ചു. പാലപ്പെട്ടി യൂണിറ്റിലെ അയിരൂർ സ്വദേശിയായ വ്യാപാരിക്കാണ് വീട് ലഭിച്ചത്.
ഗോപിനാഥ് മുതുകാടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി പി ശിഹാബ്
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]