മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾക്ക് തടസമില്ലന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾക്ക് തടസമില്ലന്ന് ജില്ലാ മെഡിക്കൽ ഓഫിസർ

മഞ്ചേരി: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുന്ന വിധത്തിലല്ല ഡോക്ടർമാരെ സമീപ ആശുപത്രികളിലേക്ക് നിയമിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ ആർ രേണുക. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ ജില്ലാതല സന്ദർശന സമയത്ത് അരീക്കോട് താലൂക്ക് ആശുപത്രി , കൊണ്ടോട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കാഷ്വാലിറ്റി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനു വേണ്ട ഭൗതിക സൗകര്യങ്ങൾ പൂർത്തിയായത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ജനറൽ ആശുപത്രിയിൽ നിന്നുള്ള 12 അസിസ്റ്റൻറ് മാരിൽ ആറ്‌ പേരെ അരീക്കോട് ആശുപത്രിയിലേക്കും അഞ്ച് പേരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്കും ഒരാളെ പൂക്കോട്ടൂർ ബ്ലോക്ക് ആശുപത്രിയിലേക്കും സ്റ്റോപ്പ് ഗ്യാപ്പ് വ്യവസ്ഥയിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി നിയോഗിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്പെഷ്യലിറ്റി വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടർമാർ ആരെയും തന്നെ നിലവിൽ സ്ഥലംമാറ്റം നൽകിയിട്ടില്ല. നിലവിൽ സ്ഥലം മാറ്റം നൽകിയ 12 പേരിൽ ജനറൽ വിഭാഗം ഡോക്ടർമാർ മാത്രമാണ് ഉൾപ്പെടുന്നത് എന്നും ഡോ ആർ രേണുക അറിയിച്ചു.

ആരോഗ്യവകുപ്പിന് കീഴിൽ മഞ്ചേരി ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ 56 ഡോക്ടർമാരും; ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 62 ജൂനിയർ റസിഡൻറുമാർ, 44 സീനിയർ റസിഡൻറുമാർ, 97 അദ്ധ്യാപക തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർ ഉൾപ്പെടെ 200 ലധികം ഡോക്ടർമാരും നിലവിൽ ജോലി ചെയ്യുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി പ്രവർത്തനങ്ങൾ പൂർണ്ണമായും നടത്തിവരുന്നത് മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ പ്രസ്തുത സ്ഥലംമാറ്റത്തിന്റെ പേരിൽ ഡോക്ടർമാർ നടത്തിവരുന്ന സമരം മൂലവും ബഹിഷ്കരണം മൂലവും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ സേവനങ്ങളും മറ്റു ആരോഗ്യ സേവനങ്ങളും തടസ്സപ്പെട്ടിട്ടില്ല.

ഏഴു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൂടാതെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാരുടെ ജോലിഭാരം കുറവാണെന്ന് കണ്ടെത്തിയി യിരുന്നു. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഇവിടങ്ങളിലുള്ള ഡോക്ടർമാരെയാണ് അരീക്കോട് കൊണ്ടോട്ടി എന്നീ താലൂക്ക് ആശുപത്രികളിലേക്ക് പൊതുജനങ്ങൾക്ക് കൂടുതൽ സേവനം നൽകുന്നതിനായി സ്ഥലം മാറ്റം നൽകി നിയോഗിച്ചത്. ഇതുവഴി ബ്ലോക്ക് തലത്തിലും താലൂക്ക് തലത്തിലുമുള്ള ആശുപത്രികളിൽ നിന്ന് പൊതുജനങ്ങൾക്ക് കൂടുതൽ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനും; അതുവഴി ജില്ലാ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും പൊതുജനങ്ങൾക്ക് മികച്ച വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്നും സഹായിക്കുന്നതാണ്.

Sharing is caring!