സി.ബി.എസ്.ഇ ജില്ലാ ഫുട്‌ബോള്‍: മലപ്പുറം മഅദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

സി.ബി.എസ്.ഇ ജില്ലാ ഫുട്‌ബോള്‍: മലപ്പുറം മഅദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

മലപ്പുറം : മോങ്ങം ലിറ്റില്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ നടന്ന സി.ബി.എസ്.ഇ മലപ്പുറം ജില്ലാ ഫുട്ബോള്‍ അണ്ടര്‍ 17 വിഭാഗത്തില്‍ മലപ്പുറം മഅദിന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. ഫൈനലില്‍ തിരൂര്‍ എം.ഇ.എസ് സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ചെറുകര എം.ഐ.സി സ്‌കൂള്‍ മൂന്നാം സ്ഥാനം നേടി.

ജനറല്‍ കണ്‍വീനറും ലിറ്റില്‍ ഇന്ത്യ പ്രിന്‍സിപ്പലുമായ റസിന ലത്തീഫ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.ലിറ്റില്‍ ഇന്ത്യ ടര്‍ഫ് ഗ്രൗണ്ടില്‍ ചൊവ്വാഴ്ച്ചയാണ് മത്സരങ്ങള്‍ തുടങ്ങിയത്. സഹോദയ ട്രഷറര്‍ അമിന ജഹാന്‍ ചാമ്പ്യന്‍ഷിപ്പ് ഉത്ഘാടനം ചെയ്തു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!