കായിക മഹോത്സവത്തിന്റെ ആലോചന യോ​ഗം മലപ്പുറത്ത് നടന്നു

കായിക മഹോത്സവത്തിന്റെ ആലോചന യോ​ഗം മലപ്പുറത്ത് നടന്നു

മലപ്പുറം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാ തല കായിക മേള “ കായിക മഹോത്‌സവം” ആലോചന യോഗം മലപ്പുറം കെ എസ് ഇ ബി ഹാളിൽ വച്ച് ചേർന്നു. നാൽപ്പതിൽ അധികം കായിക ഇനങ്ങളിൽ ജില്ലാ തല മത്സരങ്ങൾ ഉൾക്കൊള്ളുന്ന മേള ഡിസംബർ 28 29 30 തീയ്യതികളിൽ നടക്കും. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ കായിക മേളയായിരിക്കും ഇത്.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി പി അനിൽകുമാർ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലപ്പുറം എ ഡി എം ശ്രീ എം എൻ മെഹറലി ഉദ്‌ഘാടനം നിർവഹിച്ചു. ശ്രീ. ഹൃഷികേഷ് കുമാർ പി സ്വാഗതം ചെയ്തു , ശ്രീ സി ടി നാസർ പ്രപ്പോസൽ അവതരണം നടത്തി തുടർന്ന് യു തിലകൻ സംസഥാന പ്രസിഡന്റ് ,കേരള ജിംനാസ്റ്റിക് അസോസിയേഷൻ , എ ശ്രീകുമാർ മെമ്പർ സംസ്ഥാന സ്പോർട്സ് കൗൺസിൽ . ശ്രീ. മനോഹര കുമാർ. കെ സംസ്ഥാന പ്രസിഡന്റ് , കേരള ബാസ്കറ്റ് ബോൾ അസോസിയേഷൻ . അർജുൻ വി ആർ സെക്രട്ടറി ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവർ സംസാരിച്ചു സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ സി സുരേഷ്, കെ അബ്ദുൾ നാസർ വിവിധ ജില്ലാ സ്പോർട്സ് അസോസിയേഷൻ പ്രധിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!