മലപ്പുറം ജില്ലക്കാരനായ ഫുട്ബോളർ ജിദ്ദയിൽ മരിച്ചു

മലപ്പുറം ജില്ലക്കാരനായ ഫുട്ബോളർ ജിദ്ദയിൽ മരിച്ചു

റിയാദ്: മലയാളി ഫുട്ബോളർ ജിദ്ദയിൽ മരിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ (27) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെട്ടത്തൂർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന ചേമ്പൻ മുഹമ്മദിന്റെ മകനാണ്. ജിദ്ദയിൽ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ സജീവ അംഗമായിരുന്നു.

ജിദ്ദയില്‍ യമാനി ബേക്കറിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം. ഫുട്ബാള്‍ ക്ലബ്ബായ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയിലെ കളിക്കാരന്‍ കൂടിയാണ്.

മാതാവ്: കുഞ്ഞീവി വെള്ളപ്പുള്ളി. സഹോദരങ്ങള്‍: ബഷീര്‍, മന്‍സൂര്‍, റൈഹാനത്ത്, അബ്ദുല്‍ ഷുക്കൂര്‍, സെലീന, മുജീബ് റഹ്മാന്‍, നുസ്രത് അലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!