പുല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ. കെ.വി യാസറിനെ തെരഞ്ഞെടുത്തു

മഞ്ചേരി: പുല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പുല്‍പ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ. കെവി യാസറിനെ തെരഞ്ഞെടുത്തു. വരണാധികാരിയും യൂണിറ്റ് ഇന്‍സ്പെക്ടറുമായ ശ്രീമതി. പി സരിത തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു.
ഭരണസമിതിയിലേക്ക് യു.ഡി.എഫ് അംഗങ്ങളായി പി. ഷമീര്‍, അഹമ്മദുല്‍ കബീര്‍, ഇബ്രാഹിം കുട്ടി, മുജീബ് റഹ്മാന്, രവീന്ദ്രന്, രാമദാസന്, ബുഷ്റ, രാധിക, ഷിജോ മോള്, ബാബു പാത്തിക്കല്‍ എന്നിവരേയും തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പുല്‍പ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.ടി അബ്ബാസ്, പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിസി. അബ്ദുറഹിമാന്, മുന്‍ബാങ്ക് പ്രസിഡന്റ് മച്ചിങ്ങല്‍ അബ്ദുള്ള ഹാജി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി വിപി റിയാസ്, സതീഷ് ബാബു, ബാങ്ക് സെക്രട്ടറി എം.റഷീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]