ദേശീയ ടീമിലേക്ക് പ്രതീക്ഷയർപ്പിച്ച് മലപ്പുറത്ത് നിന്ന് മറ്റൊരു ഫുട്ബോൾ താരം കൂടി

ദേശീയ ടീമിലേക്ക് പ്രതീക്ഷയർപ്പിച്ച് മലപ്പുറത്ത് നിന്ന് മറ്റൊരു ഫുട്ബോൾ താരം കൂടി

വേങ്ങര: മലപ്പുറത്ത് നിന്ന് ഇന്ത്യൻ ടീമിന്റെ പടിവാതിക്കലിൽ മുട്ടി മറ്റൊരു ഫുട്ബോൾ താരം കൂടി. അണ്ടർ 23 ഇന്ത്യൻ ടീമിൽ സ്ഥാനം നേടുക വഴി വേങ്ങര ഒതുക്കുങ്ങലിലെ അബ്ദുൽ റബീഹാണ് ദേശീയ ടീമിന്റെ പടിവാതിക്കലിൽ എത്തിയിരിക്കുന്നത്. ചൈനയില്‍ നടക്കുന്ന അണ്ടര്‍ 23 ഏഷ്യ കപ്പ് ഫുട്‌ബോളിലാണ് റബീഹ് കളിക്കുന്നത്.

താരത്തിന് ആശംസയുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും സ്ഥലം എം എൽ എയുമായ പികെ കുഞ്ഞാലിക്കുിട്ടി രംഗത്തെത്തി. റബീഹിന് ഫുട്‌ബോള്‍ മൈതാനത്ത് കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഐ.എസ്.എല്ലില്‍ ഹൈദരാബാദ് എഫ് സി യുടെ താരമാണം ഇദ്ദേഹം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനായി എന്റെ നാട്ടുകാരനായ വേങ്ങര ഒതുക്കുങ്ങലിലെ അബ്ദുല്‍ റബീഹ് ചൈനയില്‍ നടക്കുന്ന അണ്ടര്‍ 23 ഏഷ്യ കപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ ഇന്ന് ബൂട്ട് കെട്ടി എന്നത് ഏറെ അഭിമാനകരമാണ്.

ബസും ബൈക്കും കൂട്ടിയിടിച്ച് ആനമങ്ങാട് യുവാവ് മരണപ്പെട്ടു

ഫുട്‌ബോള്‍ ആരവങ്ങള്‍ക് പേരും പെരുമയുമുള്ള മലപ്പുറത്ത് നിന്നും മറ്റൊരു യുവ പ്രതിഭ കൂടി രാജ്യാന്തര വേദിയില്‍ രാജ്യത്തിനായി പന്ത് തട്ടുമ്പോള്‍ നമുക്ക് ആഹ്ലാദിക്കാനേറെയുണ്ട്. ഐ.എസ്.എല്ലില്‍ ഹൈദരാബാദ് എഫ് സി യുടെ താരമായ റബീഹിന് ഫുട്‌ബോള്‍ മൈതാനത്ത് കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Sharing is caring!