ബസും ബൈക്കും കൂട്ടിയിടിച്ച് ആനമങ്ങാട് യുവാവ് മരണപ്പെട്ടു

ബസും ബൈക്കും കൂട്ടിയിടിച്ച് ആനമങ്ങാട് യുവാവ് മരണപ്പെട്ടു

പെരിന്തൽമണ്ണ: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ആനമങ്ങാട് പാലോളിപ്പറമ്പിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മലയിൽ തൂളിയത്ത് വീട്ടിൽ സിദ്ദിഖിന്റെ മകൻ ആഷിഖ് (21) ആണ് മരണപ്പെട്ടത്.

ആഷിഖ് ജോലി ചെയ്യുന്ന പെരിന്തൽമണ്ണയിലെ ടെക്സ്റ്റയിൽസിലേക്ക് പോകും വഴി രാവിലെ 8.45ഓടെയായിരുന്നു അപകടം. പെരിന്തൽമണ്ണയിൽ നിന്നും ചെർപ്പുളശ്ശേരിയിലേക്ക് വരികയായിരുന്നു പി കെ എസ് ബസിൽ ആഷിഖ് ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. മൗലാന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഹസീനയാണ് മാതാവ്. ഫായിസ്, ഹാഷിം എന്നിവർ സഹോദരങ്ങളാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!