വളാഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് അബു യൂസഫ് ​ഗരുക്കൾ അന്തരിച്ചു

വളാഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് അബു യൂസഫ് ​ഗരുക്കൾ അന്തരിച്ചു

വളാഞ്ചേരി: പൗരപ്രമുഖനും മുസ്‌ലിം ലീഗ്‌ നേതാവും കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്തിന്റേയും വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റേയും മുൻ പ്രസിഡണ്ടുമായിരുന്ന സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ മരണപ്പെട്ടു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ ആശുപത്രിയിൽ വെച്ചാണ് മരണം.

എം.എസ് എഫിലൂടെ പൊതുപ്രവർത്തനം രംഗത്ത് സജീവമായ അബൂ യുസഫ് ഗുരുക്കൾ യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയും സമുന്നതനായ നേതാവായിരുന്നു. ദീർഘകാലം വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവികൾ അലങ്കരിച്ചു, കോട്ടക്കൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ,സംസ്ഥാന കൗൺസിലർ എന്നീ പദവികളും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: സുബൈദ. മക്കൾ: മുസ്താഖ്, ഡോ: മൊയ്തീൻ കുട്ടി, സൈറ, ഫിദ, മരുമക്കൾ : ഡോ: ജമാൽ, നുഫീൽ, സബിദ, സഫ്ന.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

പൗരപ്രമുഖനും, മത, രാഷ്ട്രീയ മേഖലയിൽ നിറ സാനിധ്യവും, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡന്റുമായിരുന്ന സി.എച്ച് അബു യൂസഫ് ഗുരുക്കളുടെ വേർപാട് വേദനാജനകമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗാനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി പറഞ്ഞു. കോട്ടക്കൽ മണ്ഡലത്തിൽ മുസ്ലിംലീഗിന് ശ്രദ്ധേയമായ നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഗുരുക്കളുമായി വളരെ കാലത്തെ സൗഹൃദമുണ്ട്. അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിക്കാത്ത നേതാക്കന്മാർ വളരെ ചുരുക്കം ആയിരിക്കും. വളാഞ്ചേരി മേഖലയിൽ ഏതൊരു പരിപാടിക്കും എത്തിയാലും ഭക്ഷണം അദ്ദേഹത്തിന്റെ വീട്ടിലാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

തിരുവോണ ദിനത്തിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം, സഹോദരിക്ക് ​ഗുരുതര പരുക്ക്

പ്രശസ്തമായ ചങ്ങമ്പള്ളി വൈദ്യ കുടുംബാംഗമായ ഗുരുക്കൾ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്, വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ഭരണരംഗത്തും മികവ് തെളിയിക്കാൻ സാധിച്ചു. വികസന രംഗത്ത് നിരവധി പുതു മാതൃക കൾ സമ്മാനിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.

കരിപ്പൂരിൽ 44 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട, ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ

ജനകീയാസൂത്രണ പദ്ധതി യുടെ തുടക്ക കാലത്ത് ഗുണഭോക്‌തൃ വിഹിതം മാത്രം സമാഹരിച്ച് നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ പ്രൊജക്റ്റുകളിലൊന്നായ വളാഞ്ചേരിയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് ഉൾപ്പെടെ നിരവധി പദ്ധതികൾ ഇവയിൽ പെടും. എൽ. ഡി. എഫ് സർക്കാരിന്റെ കാലത്ത് മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡ് രണ്ടു തവണ അബൂ യൂസഫ് ഗുരുക്കൾ ഏറ്റുവാങ്ങി എന്നതോർക്കുമ്പോൾ ഭരണ മികവ് പ്രത്യേകം എടുത്തു പറയേണ്ടതില്ല.

അദ്ദേഹത്തിന്റെ വിയോഗം നാടിനും മുസ്‌ലിം ലീഗ് പാർട്ടിക്കും വ്യക്തിപരമായും തീരാ നഷ്ടമാണെന്ന് ഇ ടി പറഞ്ഞു.

Sharing is caring!