തിരുവോണ ദിനത്തിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം, സഹോദരിക്ക് ​ഗുരുതര പരുക്ക്

തിരുവോണ ദിനത്തിൽ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം, സഹോദരിക്ക് ​ഗുരുതര പരുക്ക്

തിരൂർ: തിരുവോണ ദിനത്തിൽ തെക്കുമുറി പഞ്ചമി സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നേഴ്സിങ് വിദ്യാർഥിയായ സഹോദരിയെ ബസ് കയറ്റി വിടാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മം​ഗലം സ്വദേശി തിരുത്തുമ്മൽ ഷൈജുവിന്റെ മകൻ കാർത്തിക്കാണ് (21) മരിച്ചത്. സഹോദരി ശ്യാമക്ക് ​ഗുരുതരമായി പരുക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരിപ്പൂരിൽ 44 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട, ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ

ഇവർ സഞ്ചരിച്ച ബൈക്ക് മറിയുകയും മറ്റൊരു വാഹനം വന്നിടിക്കുകയുമായിരുന്നു. ഇരുവരേയും ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കാർത്തികിന്റെ ജീവൻ രക്ഷിക്കാനായില്ല. തിരൂർ നേഴ്സിങ് ഹോമിലെ ജീവനക്കാരനാണ് കാർത്തിക്ക്. പരേതയായ സുശീലയാണ് മാതാവ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!