കരിപ്പൂരിൽ 44 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട, ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ

കരിപ്പൂരിൽ 44 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട, ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ

കരിപ്പൂർ: വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി.
ഷാര്‍ജയില്‍ നിന്നെത്തിയ യുപി മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സംശയം തോന്നി ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്‌റോബിയില്‍ നിന്ന് ഷാര്‍ജയിലെത്തി അവിടെ നിന്ന് എയര്‍ അറേബ്യയില്‍ രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രാജീവ് കുമാറിനെ പരിശോധിച്ചത്.

പരിശോധനയില്‍ ഇയാളില്‍ നിന്ന് മൂന്നര കിലോ കൊക്കെയ്‌നും 1.29 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ഷൂസിലും പഴ്‌സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ഇയാൾക്ക് മയക്കു മരുന്ന് വ്യാപര ശൃംഖലയുമായുള്ള ബന്ധവും എവിടെയൊക്കെയാണ് വിതരണം ചെയ്യുന്നതെന്നതും അന്വേഷണം നടത്തിവരികയാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!