പി കെ ബഷീർ എം എൽ എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി അബ്ദുറഹിമാൻ

പി കെ ബഷീർ എം എൽ എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി അബ്ദുറഹിമാൻ

പെരിന്തൽമണ്ണ: പി കെ ബഷീർ എം എൽ എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി അബ്ദുറഹിമാൻ. മന്ത്രി പങ്കെടുത്ത ചടങ്ങിൽ നിന്നും എം എൽ എ വിട്ടു നിന്നതാണ് വിമർശനത്തിന് കാരണമായത്.

കിഫ്ബി ഫണ്ടിൽ നിന്നും ഒരുകോടി രൂപ ചെലവഴിച്ച് നിർമിച്ച എരഞ്ഞിമങ്ങാട് സർക്കാർ യു പി സ്കൂളിന്റെ കെട്ടിടത്തിന്റെ ഉദ്​ഘാടന ചടങ്ങിൽ നിന്നുമാണ് എം എൽ എ വിട്ടു നിന്നത്. ഫണ്ട് വാങ്ങാൻ പടിക്കൽ വരാമെങ്കിൽ ഉദ്ഘാടനത്തിന് കൂടി വരാനുള്ള മാന്യത എം എൽ എ കാണിക്കേണ്ടതായിരുന്നുവെന്ന് അബ്ദുറഹിമാൻ പറഞ്ഞു. ജില്ലയിൽ സർക്കാർ സ്കൂളുകൾക്ക് ഏറ്റവുമധികം പണം അനുവദിച്ചിട്ടുള്ളത് ഏറനാട് മണ്ഡലത്തിലാണ്. 42 കോടി രൂപ മണ്ഡലത്തിന് അനുവദിച്ചിട്ടുണ്ട്. കിട്ടാനുള്ളതെല്ലാം ചോദിച്ച് വാങ്ങിയ ശേഷം ഉദ്ഘാടന ചടങ്ങളിൽ നിന്ന് വിട്ട് നിന്നത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു.
166 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം പെരിന്തൽമണ്ണയിൽ പിടിയിലായി
നേരത്തെ താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി പി കെ ബഷീർ എം എൽ എ രം​ഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള പടലപിണക്കമാണോ എം എൽ എ വിട്ടു നിന്നതിന് കാരണമെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് ആരുടേയും സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എം എൽ എ വിട്ടു നിന്നതോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ള യു ഡി എഫ് അം​ഗങ്ങളും ചടങ്ങിൽ പങ്കെടുത്തില്ല.

Sharing is caring!