166 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം പെരിന്തൽമണ്ണയിൽ പിടിയിലായി

166 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം പെരിന്തൽമണ്ണയിൽ പിടിയിലായി

പെരിന്തൽമണ്ണ: 166 കിലോ​ഗ്രാം കഞ്ചാവുമായി രണ്ടു പേർ പെരിന്തൽമണ്ണ പോലീസിന്റെ പിടിയിൽ. വയനാട് മുട്ടിൽ സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് ഷാഫി (34), ചെർപ്പുളശ്ശേരി കുന്നപ്പുള്ളി മുഹമ്മദ് അഷ്റഫ് (38) എന്നിവരാണ് പിടിയിലായത്.

പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റൂട്ടിൽ വള്ളുവനാട് സ്കൂളിന് സമീപം വെച്ചാണ് പെരിന്തൽമണ്ണ പോലീസ് സബ് ഇൻസ്പെക്ടർ ഷിജോ സി തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കാറിനുള്ളിൽ വിവിധ പാക്കറ്റുകളിലായി അടുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മുഹമ്മദ് അഷ്റഫിന്റെ പേരിൽ ഒറ്റപ്പാലത്ത് കൊലപാതക കേസും, ചെർപ്പുളശ്ശേരി എക്സൈസിൽ കഞ്ചാവ് പിടികൂടിയ കേസുമുണ്ട്. മുഹമ്മദ് ഷാഫിയുടെ പേരിൽ പടിഞ്ഞാറെത്തറ പോലീസ് സ്റ്റേഷനിൽ ലഹരി പാർട്ടി നടത്തിയതിന് കേസുണ്ട്.
വനിതകളെ ശക്തരാക്കാൻ കരാട്ടെ പഠിപ്പിച്ച് കുടുംബശ്രീ
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാർ, സി ഐ പ്രേംജിത്ത് എന്നിവർ സംഘത്തെ പിടികൂടുന്നതിന് മേൽനോട്ടം നിർവഹിച്ചു.

Sharing is caring!