പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ ഡാൻസ് ടീച്ചർക്ക് 40.5 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ ഡാൻസ് ടീച്ചർക്ക് 40.5 വർഷം തടവ്

മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ നൃത്തധ്യാപകനെ 40.5 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. മഞ്ചേരി പോക്സോ അതിവേ​ഗ കോടതി ജഡ്ജി എ എം അഷ്റഫാണ് ശിക്ഷ വിധിച്ചത്. കിഴിശ്ശേരി പള്ളിക്കുന്നത് കാവുംകണ്ടിയിൽ ചേവായി മോഹൻദാസ് (40)നെയാണ് കോടതി നാല്പതര വർഷം കഠിന തടവിനും, 4.10 ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്.

കുഴിമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ നൃത്ത-സം​ഗീത ക്ലാസ് എടുക്കുകകയായിരുന്ന പ്രതി ഇവിടെ പഠിക്കാനെത്തിയ പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. 2014 മാർച്ച് മാസത്തിൽ രണ്ടു തവണ ബലാൽസം​ഗം ചെയ്തെന്നാണ് കേസ്. എട്ടു മാസം കഴിഞ്ഞ് പെൺകുട്ടി ശാരീരിക അസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസക്കെത്തിച്ചപ്പോഴാണ് ​ഗർഭീണിയാണെന്ന് മനസിലായത്. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന ദത്ത് നൽകുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
തുടർന്ന് അതിജീവിത നൽകിയ പരാതിയിൽ കൊണ്ടോട്ടി പോലീസാണ് 2015 ജനുവരി 9ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. നവജാത ശിശുവിന്റെ ഡി എൻ എ പരിശോധിച്ച് കുട്ടിയുടെ പിതാവ് മോഹൻദാസ് തന്നെയാണെന്ന് ഉറപ്പിച്ചു. ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എ സോമസുന്ദർ ഹാജരായി. പോക്സോ ആക്റ്റിലെ നാല് വകുപ്പുകളിലായി ഓരോ വകുപ്പിലും 10 വർഷം വീതം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം ആറ് മാസം കഠിന തടവ്, 10,000 രൂപ പിഴയും ശിക്ഷയുണ്ട്. തടവ് ശിക്ഷ ഒന്നിച്ച് പത്ത് വർഷം അനുഭവിച്ചാൽ മതി.

Sharing is caring!