സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വണ്ടൂരിലെ ​ഗൃഹനാഥൻ വണ്ടിയിടിച്ചു മരിച്ചു

സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വണ്ടൂരിലെ ​ഗൃഹനാഥൻ വണ്ടിയിടിച്ചു മരിച്ചു

വണ്ടൂർ: പള്ളിയിൽ നിന്നും സുബ്ഹി നിസ്കാരം കഴിഞ്ഞ വീട്ടിലേക്ക് മടങ്ങിയ ​ഗൃഹനാഥൻ വാഹനമിടിച്ച് മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ കിഴക്കേതിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ സുൽഫിക്കർ അലി (54) ആണ് മരിച്ചത്. അയൽവാസി വാളശ്ശേരി കുഞ്ഞിമുഹമ്മദിന് ​ഗുരുതര പരുക്കേറ്റു.

പുലർച്ചെ അഞ്ചു മണിയോടെ ചെട്ടിയാറമ്മയിലെ വീടിനു മുൻവശത്തായിരുന്നു അപകടം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട കാറിൽ തന്നെ വണ്ടൂരിലേയും, പെരിന്തൽമണ്ണയിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫരീദയാണ് ഭാര്യ. മക്കൾ-ഫായിസ്, ബിൽമിൽ, മിൻഹ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!