യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സപ്രസ്, കരിപ്പൂർ-ദുബായ് വിമാനം 12 മണിക്കൂർ വൈകും

യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സപ്രസ്, കരിപ്പൂർ-ദുബായ് വിമാനം 12 മണിക്കൂർ വൈകും

കരിപ്പൂർ: യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.30 മണിക്ക് പോകേണ്ട കരിപ്പൂർ-ദുബായ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്.

വിമാനം വൈകിയതിന് കൃത്യമായ വിശദീകരണം നൽകാനോ പരിഹാരം കാണാനോ അധികൃതർ തയ്യാറായിരുന്നില്ല. യാത്രക്കാർ ബഹളം വച്ചതോടെയാണ് ഇവരെ റൂമുകളിലേക്ക് മാറ്റാൻ തയ്യാറായത്. ടിക്കറ്റ് കാൻസൽ ചെയ്യണമെന്നുള്ളവർക്ക് അങ്ങനെ ചെയ്യാമെന്ന് അറിയിച്ചെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
എയർ ഇന്ത്യ എക്സ്പ്രസിന്റെ IX345 വിമാനമാണ് വൈകിയത്. 11.25 മണിക്കൂർ വൈകി വിമാനം വൈകിട്ട് 7.55നാണ് ഇപ്പോൾ പുറപ്പെടുമെന്ന് പറയുന്നത്. രാത്രി 10.29ഓടെ ദുബായിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

Sharing is caring!