ശരീരത്തിലും, പേനകളിലുമായി ഒളിച്ചു കടത്തിയ സ്വർണം കരിപ്പൂരിൽ പിടികൂടി

ശരീരത്തിലും, പേനകളിലുമായി ഒളിച്ചു കടത്തിയ സ്വർണം കരിപ്പൂരിൽ പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മലപ്പുറം കെ പുരം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേല്‍ അന്‍സില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. നാലു ബോൾ പോയിന്റ് പേനകളിലായി ഒളിപ്പിച്ച നിലയിലാണ് ഷിഹാബ് സ്വർണം കടത്തിയത്. കസ്റ്റംസിന്റെ വിശദമായ പരിശോധനയിലാണ് പേനയുടെ റീഫില്ലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ റോഡുകൾ കണ്ടെത്തിയത്. പാന്റ്സിലും, അടിവസ്ത്രത്തിലും തേച്ചുപിടിപ്പിച്ച നിലയിലാണ് ഷാനവാസിൽ നിന്നും സ്വർണം കണ്ടെത്തിയത്. 750 ​ഗ്രാം തൂക്കമുള്ള മൂന്ന് ക്യാപ്സൂളുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് അൻസിലിൽ നിന്നും സ്വർണം കണ്ടെത്തിയത്.

Sharing is caring!