പ്രതിപക്ഷത്തിരിക്കുമ്പോഴും മുസ്ലിം ലീഗ് വളര്‍ച്ചയുടെ പാതയില്‍; പി കെ കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷത്തിരിക്കുമ്പോഴും മുസ്ലിം ലീഗ് വളര്‍ച്ചയുടെ പാതയില്‍; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രതിപക്ഷത്തിരിക്കുമ്പോഴും മുസ്ലിം ലീഗ് അഭിമാനകരമായ വളര്‍ച്ചയാണ് നേടുന്നതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട് നന്മയും പുരോഗതിയും സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസം ,മഹല്ല് പ്രവര്‍ത്തനം, അനാഥസംരക്ഷണം എന്നീ വിഷയങ്ങളില്‍ ലീഗിന് അഭിമാനകരമായി പ്രവര്‍ത്തിക്കാനായി. പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനം മണ്ണാര്‍ക്കാട്ട് ഉദ്ഘാടനം ചെയ്യവേയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.
നജീബ് കാന്തപുരം എം എല്‍ എ അനുമോദിച്ച് മന്ത്രി വി ശിവന്‍കുട്ടി
ജാതിവ്യവസ്ഥ നിലനിര്‍ത്താന്‍ ശ്രമിച്ച ബിട്ടീഷുകാരെ എതിര്‍ക്കാനാണ് മുസ് ലിംങ്ങള്‍ ശ്രദ്ധിച്ചത്. നമ്മുടെ സ്വന്തം ഭരണം കിട്ടിയപ്പോഴും അവഗണന തുടരുമെന്ന് കണ്ടപ്പോഴാണ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഖാഇദേമില്ലത്തിന്റെ ദീര്‍ഘദര്‍ശനം അര്‍ത്ഥവത്തായി. ഇടതുപക്ഷത്തിന് ബംഗാളില്‍ തകര്‍ച്ച സംഭവിച്ചതിന് കാരണം അവിടുത്തെ ന്യൂനപക്ഷത്തെ തഴഞ്ഞതാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!