കൈക്കൂലി മേടിക്കുന്നതിനിടെ മലപ്പുറത്തെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്റ് പി ചന്ദ്രനാണ് പിടിയിലായത്. ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടത്. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
വീടിന്റെ തറ നിര്‍മ്മിക്കുന്ന സ്ഥലത്തുനിന്ന് ചെങ്കല്ല് വെട്ടിയതില്‍ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടത്.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]