മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ എംവിഐ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ മലപ്പുറത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
അറസ്റ്റില്‍. മലപ്പുറം വനിത പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി ബിജുവിനെയാണ് വയനാട്ടില്‍ നിന്ന്
പിടികൂടിയത്. യുവതി പരാതി നല്‍കിയതോടെ എം.വി.ഐ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ നേരത്തെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ക്ക് എതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. നവംബര്‍ 17 നായിരുന്നു സംഭവം. യുവതിയോടു ഡ്രൈവിംഗ് ടെസ്റ്റിനിടെ അനാവശ്യമായ രീതിയില്‍ പെരുമാറിയതോടെയാണ് യുവതി മലപ്പുറം വനിതാപോലീസില്‍ പരാതി നല്‍കിയത്. ഇത് തനിക്കുമാത്രമാകില്ലെന്നും ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്ന മറ്റുള്ള സ്ത്രീകള്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. അതേ സമയം ഇയാള്‍ മറ്റു സ്ത്രീകളോടും അപമര്യാദയായി പെരുറിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എംവിഐ ആയതിനാല്‍ തന്നെ പലരും പരാതി നല്കാന് മടി്ക്കുകയാകുമെന്നുമാണ് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ മറ്റു ചിലര്‍ പറയുന്നത്.
RECENT NEWS

പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ് നേതൃത്വം
തിരുവനന്തപുരം: അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന് ഇടത് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് അതിമോഹമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സേവ് കേരള മാർച്ചിന്റെ പേരിൽ മുസ്ലിം യൂത്ത് [...]