മലപ്പുറത്ത് നാലു ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി പിടിയില്‍

മലപ്പുറത്ത് നാലു ഗ്രാം ഹെറോയിനുമായി  ആസാം സ്വദേശി  പിടിയില്‍

വളാഞ്ചേരി: നാലു ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി വളാഞ്ചേരി പോലീസ് പിടിയിലായി.ഹഫിജുല്‍ ഇസ്ലാമാണ് (41) പിടിയിലായത്.മലപ്പുറം വളാഞ്ചേരി ബസ്റ്റാന്‍ഡ് പരിസരത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഹെറോയിന്‍ കൊണ്ടുവന്നു ചെറിയ കുപ്പികളിലാക്കിയാണ് വില്‍പ്പന നടത്തുന്നത്. അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ട് അസമില്‍നിന്നും ലഹരിമരുന്ന് എത്തിച്ചുവില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാള്‍. പിടികൂടിയ പ്രതിക്കെതിരെ എന്‍ഡിപിഎസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Sharing is caring!