പെരിന്തല്‍മണ്ണയില്‍ വീണ്ടും ലഹരിവേട്ട

പെരിന്തല്‍മണ്ണയില്‍ വീണ്ടും ലഹരിവേട്ട

പെരിന്തല്‍മണ്ണ: മാരക മയക്കുമരുന്നിനത്തില്‍പെട്ട എംഡിഎംഎ യുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ പോലീസിന്‍റെ പിടിയില്‍.
കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശി കൈപ്പള്ളി മുബഷീര്‍ (26), നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി ശ്രീമേഷ് (29) എന്നിവരെയാണ് വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലയുള്ള മെഥിലിന്‍ഡയോക്സി മെത്ത് ആംഫിറ്റമിന്‍ അഥവാ എംഡിഎംഎ യുമായി പെരിന്തല്‍മണ്ണ ഇൻസ്പെക്ടർ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ആഡംബര ബൈക്കുകളിലും പ്രത്യേക കാരിയര്‍മാര്‍ മുഖേന വന്‍ തോതില്‍ രാസ ലഹരിമരുന്നിനത്തില്‍പ്പെട്ട മെത്ത് ആംഫിറ്റമിന്‍ (എം.ഡി.എം.എ) കേരളത്തിലേക്ക് കടത്തി പല ഭാഗങ്ങളിലും എത്തിച്ച് 
കൊടുക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്റെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, ഇൻസ്പെക്ടർ സി.അലവി
എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചനലഭിക്കുകയും തുടര്‍ന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ച് പെരിന്തല്‍മണ്ണ ടൗണില്‍ നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച 61 ഗ്രാം എംഡിഎംഎ യുമായി പെരിന്തല്‍മണ്ണ ഇൻസ്പെക്ടർ സി.അലവി, എസ്.ഐ എ.എം മുഹമ്മദ് യാസിര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബാംഗ്ലൂരില്‍ നിന്നും ആഡംബര ബൈക്കുകളിലും ബസ് മാര്‍ഗവും എംഡിഎംഎ മയക്കുമരുന്ന് നാട്ടിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി. മുന്‍പും പലതവണ ഇത്തരത്തില്‍ നാട്ടിലേക്ക് ലഹരിമരുന്ന് കടത്തിയതായും വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് ഇത്തരം കച്ചവടത്തിലേക്കിറങ്ങിയതെന്നും പോലീസിനോട് ഇവർ പറഞ്ഞു. മയക്കുമരുന്നിന്‍റെ ഉറവിടത്തെകുറിച്ചും ജില്ലയിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഇൻസ്പെക്ടർ സി.അലവി അറിയിച്ചു. 
എസ്.ഐ എ.എം.മുഹമ്മദ് യാസിര്‍, എ.എസ്.ഐ. ബൈജു, ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡ്, എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.

Sharing is caring!