വണ്‍ മില്ല്യണ്‍ ഗോള്‍’ ക്യാമ്പയിന് മലപ്പുറം ജില്ലയില്‍ തുടക്കം

വണ്‍ മില്ല്യണ്‍ ഗോള്‍’ ക്യാമ്പയിന് മലപ്പുറം ജില്ലയില്‍ തുടക്കം

ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ‘വണ്‍ മില്ല്യണ്‍ ഗോള്‍’ ക്യാമ്പയിന്‍ 2022’ന് ജില്ലയില്‍ തുടക്കം. എംസ്പി പരേഡ് ഗ്രൗണ്ടില്‍ പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനംചെയ്തു. സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ അധ്യക്ഷനായി.
എംഎസ്പി കമാന്‍ഡന്‍ഡ് കെ.വി സന്തോഷ് മുഖ്യാതിഥിയായി. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, കൗണ്‍സിലര്‍ ജയശ്രീ രാജീവ്, എംഎസ്പി അസി. കമാന്‍ഡന്‍ഡ് ഹബീബ് റഹ്മാന്‍, ക്യാമ്പെയ്ന്‍ ജില്ലാ അംബാസിഡര്‍ യു ഷറഫലി, കെ മനോരഹര കുമാര്‍, പി ഋഷികേശ് കുമാര്‍, കെ.എ നാസര്‍, ഡോ. സുധീര്‍കുമാര്‍, സെക്രട്ടറി എച്ച്.പി അബ്ദുള്‍ മഹ്റൂഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

ലോകകപ്പ് ആരവമുയർത്തി സന്ദേശ ജാഥ നടത്തി

മാറഞ്ചേരി: മാറഞ്ചേരിയിലെ നെയ്മർ ഫാൻസും മെസ്സി ഫാൻസും മാറഞ്ചേരി പൗരാവലിയും സംയുക്തമായി ലോകകപ്പ് ആരവമുയർത്തി സന്ദേശ ജാഥ നടത്തി.
ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയിൽ വ്യത്യസ്ത പതാകകൾ ഏന്തിയാണ് വർണ്ണശബളമായ സന്ദേശ ജാഥ നടത്തിയത് . ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ സുബൈർ പരിപാടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിക്ക് പൂളക്കൽ സക്കീർ, റഹ്മാൻ പോക്കർ, ഷമീം മാറഞ്ചേരി, മുനാഫ് മാറഞ്ചേരി വ്യത്യസ്ത ക്ലബ് ഭാരവാഹികൾ പൊതുപ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി

അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനൽ നവംബർ 13ന് ഞായറാഴ്ച കോട്ടപ്പടി സ്റ്റേഡിയത്തിൽ

മലപ്പുറം: ഖത്തർ വേൾഡ് കപ്പിനെ സ്വാഗതം ചെയ്തുകൊണ്ട് മലപ്പുറം ഫുട്ബോൾ ലവേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇസ ഗ്രൂപ്പ് അർജന്റീന- ബ്രസീൽ സ്വപ്ന ഫൈനൽ നവംബർ 13ന് വൈകിട്ട് 4. 30ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കും.

കഴിഞ്ഞ രണ്ട് വേൾഡ് കപ്പിന്റെയും മുന്നോടിയായി FLF ന്റെ ആഭിമുഖ്യത്തിൽ സ്വപ്ന ഫൈനൽ സംഘടിപ്പിച്ചിരുന്നു..
ദേശീയ സംസ്ഥാന ജില്ലാ താരങ്ങൾ ഇരു ടീമുകളിലുമായി അണിനിരക്കും.

FLF ന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കുട്ടികൾക്കായുള്ള ഫുട്ബാൾ കോച്ചിംഗ്
ക്യാമ്പിന്റെ ഉദ്ഘാടനവും ഫുട്ബാൾ ലവേഴ്‌സ് ഫോറം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പരിപാടിയോടനുബന്ധിച്ച് നടക്കും

മന്ത്രി വി അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്യും. എം. എൽ. എ മാരായ പി കെ കുഞ്ഞാലിക്കുട്ടി, എ. പി അനിൽകുമാർ, പി ഉബൈദുള്ള, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് വി പി അനിൽ, ഇസാ ഗ്രൂപ്പ് എംഡി മുഹമ്മദ് കുട്ടി ചേർപ്പുളശേരി, നഗരസഭാ ചെയർമാൻ മുജീബ് കാടേരി, ഇന്ത്യൻ താരം മശൂർ ശരീഫ്, തുടങ്ങിയവർ സംബന്ധിക്കും..

കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് FLF ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Sharing is caring!