മലപ്പുറം ജില്ലയില്‍ വോട്ടര്‍ ഐഡി- ആധാര്‍ ലിങ്കിംഗ് വിപുലമാക്കും

മലപ്പുറം ജില്ലയില്‍ വോട്ടര്‍ ഐഡി- ആധാര്‍ ലിങ്കിംഗ് വിപുലമാക്കും

മലപ്പുറം: മലപ്പുറം ജില്ലയിലെ വോട്ടര്‍മാരുടെ വോട്ടര്‍ ഐഡിയും ആധാര്‍ നമ്പറും ബന്ധപ്പെടുത്തുന്ന പ്രവൃത്തികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ കോളേജുകളിലും ഇലക്ടറല്‍ ലിറ്ററസി കമ്പുകള്‍ ആരംഭിക്കുകയും കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ആധാര്‍ ലിങ്കിങ്ങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. ആധാര്‍ ലിങ്കിംഗ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന് പഞ്ചായത്ത് മുനിസിപ്പല്‍ കാര്യാലയങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പരിശീലനം നല്‍കി.
ആധാര്‍ ലിങ്കിംഗ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീ, അയല്‍ക്കൂട്ടം, ആശാ അംഗന്‍വാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കായി ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി. മുരളി അദ്ധ്യക്ഷത വഹിച്ചു.

 

 

Sharing is caring!