മലപ്പുറം മുണ്ടക്കോട്ടെ 18കാരന്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം മുണ്ടക്കോട്ടെ 18കാരന്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം:മലപ്പുറം മുണ്ടക്കോട്ടെ 18കാരന്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കോഡൂര്‍ മുണ്ടക്കോട് സ്വദേശി തറയില്‍ മജീദിന്റെ മകന്‍ ജംഷീദ് (18) ആണ് മരണപ്പെട്ടത്. കടലുണ്ടിപ്പുഴയിലെ ചോലക്കല്‍ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ ജംഷിദ് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയാണ് മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലും എത്തിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.പിതാവ് അബ്ദുല്‍ മജീദ്.

Sharing is caring!