ഒമാനില്‍ വാഹനാപകടത്തില്‍ 35കാരന്‍ മരിച്ചു

ഒമാനില്‍ വാഹനാപകടത്തില്‍ 35കാരന്‍ മരിച്ചു

മലപ്പുറം: ഒമാനിലെ ഇബ്രിയിലുണ്ടായ വാഹനപകടത്തില്‍ മലയാളി മരിച്ചു. തിരൂര്‍ സ്വദേശി സാബിത് ആണ് മരിച്ചത്. 35 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ റപ്രസെന്റ്റേറ്റീവായി ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഭാര്യ: മുബീന, പിതാവ്: കമ്മുപ്പ കിഴക്കം കുന്നത്ത്. മാതാവ്: ഫാത്തിമ

 

Sharing is caring!