സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍, കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍, കാലിക്കറ്റ്     സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍;
പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല;
കാലിക്കറ്റ്, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി;
കെഎസ്ആര്‍ടിസി പതിവുപോലെ;
കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ക്കെതിരെ കേസ്,
ഉടനടി അറസ്റ്റ്..

മലപ്പുറം: നാളെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി എസ് സി. അതേസമയം കാലിക്കറ്റ് സര്‍വകലാശാല സെപ്റ്റംബര്‍ 23-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. കേരള സര്‍വകലാശാലയും നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷതീയതികള്‍ പിന്നീട് അറിയിക്കും.

Sharing is caring!